Monday, April 20, 2009

ഒരു പെസ്സിമിസ്ടിന്റെ ജല്പനങ്ങള്‍

ഇത് എഴുതിയത് ഞാന്‍ തന്നെ ആണോന്നാണു ഇപ്പോ സംശയം.... സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്, മെഷീന്‍ ലേര്‍ിംഗ്, രോബോടിച്സ്, തന്നെ പ്രശ്നം പരിഹരിക്കുന്ന മൃദുലമായ വെയര്‍ (സോഫ്റ്റ്‌വെയര്‍) ... എന്തൊക്കെ പുകിലായിരുന്നു... ഇപ്പൊ പുട്ട് ഉണ്ടാക്കുന്നത്‌ മാത്രം ആണ് ഏക ആശ്വാസം...
ഒരു പൊസ്തകം വായിച്ചിട്ട് എത്ര കാലായി. വായിക്കാന്‍ ഇരിക്കുമ്പോ അപ്പൊ ഒറക്കം വരും. എങ്ങനെ ആണ് വിസ്ഡം ഉണ്ടാക്കന്ടെതെന്നു ചോദിച്ചപ്പോ വാറന്‍പ്പൂപ്പന്‍ പറഞ്ഞത് "റീഡ് റീഡ് റീഡ്" എന്നാണു. ഈ പോക്ക് പോയ ഞാന്‍ വയസ്സായാലും വൈസ് ആവുന്ന ലക്ഷണം ഇല്ല.

എത്ര സിനിമ ഡൗണ്‍ലോഡ്‌ ചെയ്തു. പക്ഷെ എല്ലാം imdb റേറ്റിംഗ് നോക്കി എടുത്ത ബുജി പടങ്ങള്‍... കാണാന്‍ തോന്നണേ ഇല്ല...
saving private ryan പോലെ, schindler's list പോലെ, amelie പോലെ, shawshank redumption പോലെ, good bad and ugly പോലെ വേറൊരു പടം... ആരും ഇത് വരെ പിടിച്ചിട്ടില്ലേ മക്കളെ....

തെന്തൂട്ടനാവോ...ഇങ്ങനെ പോയാല്‍ മരണം വരെ എങ്ങനെ ചെലവോഴിക്കും...

2 comments:

റോഷ്|RosH said...

ഭാഗ്യം !! പുട്ടുണ്ടാകുന്നതിലെന്കിലും ആശ്വാസം കണ്ടെത്താനാകുന്നുണ്ടല്ലോ...
അപ്പൊ, അതില്‍ പോലും യാതൊരു പ്രതീക്ഷയുമില്ലാത്തവരെ കുറിച്ചു ആലോചിച്ചു നോക്കൂ...

Arun said...

താങ്ങള്‍ പറഞ്ഞത് ശരി തന്നെയാണ്. ഞാന്‍ ഇന്നലെ രാത്രി പുട്ടും പപ്പടവും പഴവും ഒരു കട്ടന്‍ ചായയും ഒക്കെ ഉണ്ടാക്കി കഴിച്ചു. എന്റെ വിഷമതകളും വൈഷമ്യങ്ങളും ഒക്കെ "പമ്പ കടന്നു". പമ്പ കടക്കുക മാത്രമല്ല പിന്നെ ഇന്നലെ രാത്രി തിരിച്ചു വന്നും ഇല്ല. ഇതിനര്‍ത്ഥം, "പുട്ട്" ആണോ ഇത്രയും കാലം ഫിലോസോഫരപ്പൂപ്പന്മാര്‍ അന്വേഷിച്ചു നടന്ന "മീനിന്ഗ് ഓഫ് ലൈഫ്". ആ. ആര്‍ക്കറിയാം. അല്ലപിന്നെ.