Tuesday, January 4, 2011

എപ്പിജെനിടിക് സ്വിറ്റ്ച്ചും വേനല്‍ ദിവസത്തിലെ സിപ്പപ്പും

പാപ് പിലി എപ്പിജെനിടിക് സ്വിറ്റ്ച്ചില്‍ ഫൈനൈറ്റ്‌ സ്റ്റേറ്റ് പ്രോജെക്ഷന്‍ അപ്പ്ളൈ ചെയ്യുന്ന പേപ്പര്‍ വായിക്കാന്‍ മണിക്കൂറുകളായി ശ്രമിക്കുന്നു. ശ്രദ്ധ നില്കുന്നില്ല. മനസ്സ് മുഴുവന്‍ ഒരു പതിനഞ്ചു കൊല്ലം പിന്നിലുള്ള ഒരു വേനല്‍ ദിവസത്തിലെ ഉച്ച സമയത്താണ്. പരീക്ഷ കഴിഞ്ഞു അലസമായി സ്കൂള്‍ പരിസരത്ത് അലയുന്ന സമയം. അല്ല, അമ്പതു പൈസയുടെ സിപ്പപ്പ് വാങ്ങാന്‍ കാശ് തികയാതെ ഗള്‍ഫുകാരന്‍ സുഹൃത്തിനെ അന്വേഷിച്ചു നടക്കുന്ന സമയം. പരീക്ഷയെല്ലാം കഴിഞ്ഞതിന്റെ, ഒന്നും ചെയ്യാനില്ലാത്തത്തിന്റെ, ഉച്ച വെയിലിന്റെ സന്തോഷത്തില്‍. ആ സിപ്പപ്പിന്റെ ആശയില്‍. എന്ത് കൊണ്ടോ, ചുട്ട വെയിലില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന ഷര്‍ട്ടിനെപ്പറ്റിയുള്ള യാതോരാവലാതിയും ഓര്‍മയിലില്ല.

No comments: